മുട്ടം: ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയുള്ള സാക്ഷരതാ പരിപാടിയായ 'ചങ്ങാതി" പദ്ധതിയുടെ പഞ്ചായത്തുതല ക്ലാസുകളുടെ ഉദ്ഘാടനവും പഠിതാക്കൾക്കുള്ള പുസ്തക വിതരണവും മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് കടത്തലക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ജമിനി ജോസഫ് സ്വാഗതമാശംസിച്ചു. ഇൻസ്ട്രക്ടർ പി.വി. ചാക്കോ ആശംസയർപ്പിച്ചു. പഞ്ചായത്ത് കോർഡിനേറ്റർ ബിൻസ് മാത്യു നന്ദിയും പറഞ്ഞു.