മൂലമറ്റം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പദ്ധതി യോഗ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന 'യോഗ ഫോർ ആൾ' സൗജന്യ യോഗ പരിശീലനത്തിന്റെ രണ്ടാമത് ബാച്ചിന്റെ ഉദ്ഘാടനം മൂലമറ്റം വൈ.എം.സി.എ ഹാളിൽ നടന്നു. മൂലമറ്റം വൈ.എം.സി.എ പ്രസിഡന്റ് സണ്ണി കൂട്ടുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പരിശീലകൻ അജിത്ത് പി. രാജു സ്വാഗതം ആശംസിച്ചു. അറക്കുളം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗവുമായ കെ.എൽ. ജോസഫ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അറക്കുളം കൃഷി ഓഫീസർ സുജിത മോൾ സി.എസ് ആശംസകൾ നേർന്നു. പ്രോഗ്രം കോഡിനേറ്റർ അനൂപ് രാമചന്ദ്രൻ നന്ദി പറഞ്ഞു. അശോക ജ്യോതിഭവനിൽ രാവിലെ ആറ് മുതൽ ഏഴ് വരെയും മൂലമറ്റം വൈ.എം.സി.എ ഹാളിൽ വൈകിട്ട് ആറ് മുതൽ ഏഴ് വരെയുമാണ് പരിശീലനം. താത്പര്യം ഉള്ളവർ വിളിക്കുക. ഫോൺ: 8075993918.