അടിമാലി: രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ ശേഷം തിരികെ ആദിവാസി കുടിയിലേക്ക് പോയ ജീപ്പിന് നേരെ കാട്ടാന കൂട്ടത്തിന്റെ ആക്രമണം. കുറത്തികുടി ആദിവാസി കോളനിയിലെ റെജു ഗോപിയുടെ വാഹനത്തിന് നേരെയാണ് കാട്ടാന കൂട്ടത്തിന്റെ അക്രമണം ഉണ്ടായത്. ഇളംബ്ലാശ്ശേരി കുറത്തിക്കുടി പാതയിൽ അവറുകുട്ടിയിലാണ് സംഭവം. ജീപ്പിന് കേടുപാടുകൾ സംഭവിച്ചു.