prathikal
അറസ്റ്റിലായ പ്രതികൾ

പീരുമേട്: മത്തായിമൊട്ട 59-ാം മൈൽ പുതുവലിൽ രാത്രിയിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചുമല ലോവർ ഡിവിഷനിൽ രാംകുമാർ (32), മഞ്ചുമല പഴയകാട് പ്രവീൺ (35) എന്നിവരെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു മത്തായിമൊട്ട 59-ാം മൈൽ പുതുവലിൽ താമസിക്കുന്ന രാജശേഖരനെ ഒരു സംഘമാളുകൾ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഘം കമ്പിവടിയും ബീയർ കുപ്പിയും ഉപയോഗിച്ച് ആക്രമിച്ച രാജശേഖരനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ രാജശേഖരനെ ആക്രമിച്ച കേസിൽ നാല് പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഇവർക്കായി നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേർക്കായി അന്വേഷണം നടന്നു വരുന്നതായി വണ്ടിപ്പെരിയാർ എസ്.എച്ച്.ഒ. കെ. ഹേമന്ദ് കുമാർ പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.