​ചെ​റു​തോ​ണി​: വിവിധ ആവശ്യങ്ങളുന്നയിച്ച്​ കെ​.എ​സ്.സി​.ബി​ ജി​ല്ലാ​ ക​ള​ക്ഷ​ൻ​ ഏ​ജ​ന്റു​മാ​ർ​ ഐ​.എ​ൻ​.ടി.യു​.സി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ​ ചെ​റു​തോ​ണി​ കെ​.എ​സ്.സി​.ബി​ ബ്രാ​ഞ്ചി​ന്റെ​ മു​ന്നി​ൽ 21ന്​ 4​8​ മ​ണി​ക്കൂ​ർ​ ഉ​പ​വാ​സ​ സ​മ​രം​ ന​ട​ത്തും​. രാ​വി​ലെ​ 1​0​.3​0​ മു​ത​ലാ​ണ് ഉ​പ​വാ​സ​ സ​മ​രം​. ​ക​ള​ക്ഷ​ൻ​ ഏ​ജ​ന്റു​മാ​രു​ടെ​ അ​ടി​സ്ഥാ​ന​ ശ​മ്പ​ളം​ വ​ർ​ദ്ധി​പ്പി​ക്കു​ക​,​​ മു​ൻ​കാ​ല​ പ്രാ​ബ​ല്യ​ത്തോ​ടെ​ ഫീ​ഡ​ർ​ കാ​റ്റ​ഗ​റി​യി​ൽ​ ഉ​ൾ​പ്പെ​ടു​ത്തു​ക​,​​ ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ൽ​ ഉ​ൾ​പ്പെ​ടു​ത്തി​യ​ ഫ​യ​ൽ​ ന​മ്പ​ർ​ B​4​/​1​5​8​/​2​0​2​0​ ഉ​ട​ൻ​ ന​ട​പ്പി​ലാ​ക്കു​ക​,​​ അ​ഞ്ച് വ​ർ​ഷം​ പൂ​ർ​ത്തി​യാ​ക്കി​യ​ ക​ള​ക്ഷ​ൻ​ ഏ​ജ​ന്റു​മാ​രെ​ സ്ഥ​ര​പ്പെ​ടു​ത്തു​ക​ തു​ട​ങ്ങി​യ​ ആ​വ​ശ്യ​ങ്ങ​ൾ​ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം​.