
തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ്, സിസ്റ്റർ ജെലാസിയ എസ്.എ.ബി.എസ് (ബ്രിജിറ്റ് -81, കല്ലറയ്ക്കൽ, മേലുകാവുമറ്റം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാറിക മഠം വക സെമിത്തേരിയിൽ. കാളിയാർ, കോടിക്കുളം, ചിലവ്, പൊട്ടൻകാട്, കുണിഞ്ഞി, ചെപ്പുകുളം, ചുരുളി, പന്നിയാർകുട്ടി, മുണ്ടൻമുടി, പന്നിമറ്റം, ജയ്റാണി എന്നീ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കല്ലറയ്ക്കൽ പരേതരായ ജോസഫ്- ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി, സി. അക്വീന എസ്.എച്ച് , റോസക്കുട്ടി, സി. ജോസാർത്തോ എസ്.എ.ബി.എസ് (കദളിക്കാട്), ലീലാമ്മ, പരേതരായ ത്രേസ്യാമ്മ, സി. ജെനറോസ് എസ്.എച്ച്, ജോസ്.