തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആധാരം എഴുത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ സംസ്ഥാന വ്യാപകമായി പണിമുടക്കി രജിസ്ട്രാഫീസിന് മുമ്പിൽ ധർണ നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ഒമ്പത് സബ്‌ രജിസ്ട്രാഫീസിന് മുമ്പിലും സമരം നടന്നു. രജിസ്‌ട്രേഷൻ മേഖലയിൽ നടപ്പിൽ വരുത്താൻ ഉത്തരവിറക്കിയിട്ടുള്ള ടെമ്പ്‌ലേറ്റ് സംവിധാനം പൂർണമായും ഒഴിവാക്കുക, ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ. തൊടുപുഴയിൽ നടന്ന സമരം ജില്ലാ പ്രസിഡന്റ് ടി.എസ്. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി സമരപ്പന്തൽ സന്ദർശിച്ചു. തോപ്രാംകുടിയിൽ നടന്ന സമരം ജില്ലാ സെക്രട്ടറി പി. അനൂപും അറക്കുളത്ത് ആസ്‌കോബാങ്ക് ചെയർമാൻ ടോമി വാളികുളവും മുണ്ടിയെരുമയിൽ എ.ഡി. സഹദേവനും പീരുമേട് രാജു വടുതലയും കട്ടപ്പനയിൽ തോമസ് കുട്ടനാടനും രാജകുമാരിയിൽ ബിനോയിയും ദേവികുളത്ത് എൻ. രാമചന്ദ്രനും കാരിക്കോട് ടി.എസ്. ഷംസുദ്ദിനും വിവിധ സ്ഥലങ്ങളിൽ ജീവൻലാൽ,​ നവാസ് ഷേർഖാൻ,​ മധു ദീപു,​ വേണുഗോപാൽ,​ അജിത്ത്,​ സാലമ്മാ വർഗീസ്,​ ആർ. ബിന്ദു,​ പി.ടി വിജയന്മാർ,​ സന്തോഷ് അറക്കൽ,​ ഇ.ആർ. ഉല്ലാസ്,​ പീറ്റർ ഇഗ്‌നേഷ്യസ്,​ ടി.എസ്. സലീം തുടങ്ങിയവർ നേതൃത്വം നൽകി.