bms
ബി.എം.എസ്.ആർ.എ ജില്ലാ വാർഷിക ജനറൽബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ഭാരതീയ മെഡിക്കൽ ആന്റ് സെയിൽസ് റെപ്രസന്റേറ്റീവ്‌സ് അസോസിയേഷൻ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം തൊടുപുഴ ബി.എം.എസ് മേഖലാ കാര്യാലയത്തിൽ നടന്നു. ബി.എം.എസ്.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അജിത്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സെയിൽസ് പ്രമോഷൻ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം സർക്കാർ നിയമ നിർമ്മാണത്തിലൂടെ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഭിജിത് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ്.ആർ.എ സംസ്ഥാന സെക്രട്ടറി വിശാൽ ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രഭാരിയുമായ വിനയകുമാർ, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.എം. സിജു, ആർ.എസ്.എസ് ജില്ലാ സമ്പർക്ക പ്രമുഖ് ജി. പ്രദീപ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി അജിത് കെ.ആർ, തൊടുപുഴ മേഖലാ സെക്രട്ടറി നിതിൻ കെ.എം, അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി അനിൽകുമാർ ബി.ആർ, ജില്ലാ ട്രഷറർ സജിത് മോഹൻകുമാർ, ബി.എം.എസ് മേഖലാ സെക്രട്ടറി എ.പി. സഞ്ചു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അഭിജിത് മോഹൻ (ജില്ലാ പ്രസിഡന്റ്), അജിത് കെ.ആർ (സെക്രട്ടറി), സജിത് മോഹൻകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.