ഇടുക്കി: ലൈറ്റ് മോട്ടോർ വെഹിക്കിൾ മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് വേണ്ടിയുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം 20ന് രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലെ ബാങ്ക്വിറ്റ് ഹാളിൽ നടത്തും. തെളിവെടുപ്പ് യോഗത്തിൽ തൊഴിൽ മേഖലയിലുള്ള തൊഴിലുടമകളും തൊഴിലാളി പ്രതിനിധികളും പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.