kooppan
ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് എന്നിവരിൽ നിന്ന് ആദ്യ കൂപ്പൺ മൂന്നാം വാർഡ് മെമ്പർ ബിന്ദു ശ്രീകാന്ത് സ്വീകരിക്കുന്നു

തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിൽ ഏപ്രിൽ 18 മുതൽ 21 വരെ നടക്കുന്ന അഷ്ടബന്ധകലശത്തിന്റെ ധനസമാഹരണാർത്ഥം പുറത്തിറക്കിയ സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം നടന്നു. ക്ഷേത്രാങ്കണത്തിൽ ചേർന്ന യോഗത്തിൽ ആഘോഷകമ്മിറ്റി കൺവീനർ എം.പി. പ്രശാന്ത് മാരിയിൽ അദ്ധ്യക്ഷനായി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് എന്നിവർ ചേർന്ന് കൂപ്പണിന്റെ വിതരണം ഉദ്ഘാടനം ചെയ്തു. ആദ്യ കൂപ്പൺ മൂന്നാം വാർഡ് മെമ്പർ ബിന്ദു ശ്രീകാന്ത് സ്വീകരിച്ചു. ആഘോഷ കമ്മിറ്റി രക്ഷാധികാരിയും അഖിലഭാരത അയ്യപ്പസേവാ സമാജം സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ സ്വാമി അയ്യപ്പദാസ്, രക്ഷാധികാരി എം.കെ. ഗോപാലകൃഷ്ണൻ നായർ, ജോയിന്റ് കൺവീനർമാരായ എം.പി. വിജയകുമാർ, കൃഷ്ണദാസ് കെ, ഫൈനാൻസ് കമ്മിറ്റി കൺവീനർ പി.ജി. മുരളി, മീഡിയ കമ്മിറ്റി കൺവീനർ ജി. വിനോദ്, ക്ഷേത്രം പ്രസിഡന്റ് ഒ.ആർ. അനൂപ്, സെക്രട്ടറി സി.ടി. സുഭാഷ്, ഖജാൻജി പി.പി. പ്രശാന്ത്, ഭരണ സമിതിയംഗം ടി.ജി. രാജേന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.