കുമാരമംഗലം: ചരിത്രപ്രസിദ്ധമായ വള്ളിയാനിക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മീനപൂരമഹോത്സവത്തിന് ഇന്ന് വൈകിട്ട് എട്ടിന് ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടി കയറും. ഏഴ് ദിവസക്കാലം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് എല്ലാ ദിവസവും സ്റ്റേജ് പരിപാടികൾ ഉണ്ടാകും. പ്രൊഫസർ ഇന്ദുലേഖ നായർ നടത്തുന്ന ഭക്തി പ്രഭാഷണം, തിരുവനന്തപുരം സ്വർഗ്ഗ വീണയുടെ ബാലെ, കൊച്ചിൻ ലോഗോ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള, അഞ്ചുദിവസം മുടിയേറ്റ്, 22ന് വൈകിട്ട് ഗരുഡൻ തൂക്കം, കാളകളി,​ മുടിയാട്ടം എന്നിവയുണ്ടാകും. 22ന് പ്രസിദ്ധമായ മകം തൊഴിൽ ദർശനവും രാവിലെ ക്ഷേത്ര സന്നിധിയിൽ പൊങ്കാല അർപ്പണം തുടങ്ങിയ ക്ഷേത്ര ചടങ്ങുകളുമുണ്ടാകും. എല്ലാ ദിവസവും പ്രസാദം ഊട്ടും നടക്കും.