തൊടുപുഴ: നവതിയുടെ നിറവിലുള്ള വെള്ളിയാമറ്റം സെന്റ് ജോസഫ് റോമൻ കത്തോലിക്ക പള്ളിയിൽ യൗസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേർച്ചയും 19ന് നടക്കുമെന്ന് പള്ളി വികാരി ഫാ. മാത്യു മഠത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോട്ടയം വിജയപുരം രൂപതയുടെ കീഴിൽ 1933ലാണ് പള്ളി സ്ഥാപിതമായത്. പ്രാരംഭ ഘട്ടത്തിൽ വിദേശ മിഷനറിമാരാണ് പള്ളിിൽ ആത്മീയ ശിശ്രൂഷകൾ നടത്തിയിരുന്നത്. യൗസേപ്പിതാവിന്റെ മരണ തിരുനാളാണ് പള്ളിയിലെ പ്രധാന തിരുനാളായി ആഘോഷിക്കുന്നത്. 19ന് ആയിരങ്ങൾ പങ്കെടുക്കുന്ന ചരിത്ര പ്രസിദ്ധമായ ഊട്ടുനേർച്ചയോടുകൂടിയാണ് തിരുനാൾ സമാപിക്കുന്നത്. 18ന് വൈകീട്ട് പള്ളിമുറ്റത്ത് ഒരുക്കിയ പന്തലിൽ നേർച്ച സദ്യ ഒരുക്കുന്നതിന് വിവിധ പ്രദേശങ്ങളിൽ നിന്നും വ്യത്യസ്ഥ മതവിശ്വാസികളായ നിരവിധിപ്പേർ എത്തിച്ചേരും. വാർത്താസമ്മേളനത്തിൽ ഇടവക സെക്രട്ടറി ജോബി ജോസഫ് വാളിയാങ്കൽ, ജനറൽ കൺവീനർ കെ.പി.ഷൈജു കുശവർകുന്നേൽ, പബ്ലിസിറ്റി കൺവീനർ ഷാജി മുതുകുളം എന്നിവരും പങ്കെടുത്തു.