പഴയരിക്കണ്ടം: എസ്.എൻ.ഡി.പി യോഗം പഴയരിക്കണ്ടം ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ തിരുവുത്സവം ഏപ്രിൽ 20 മുതൽ 24 വരെ നടക്കും. 19ന് വൈകിട്ട് നാലിന് ഉത്സവ വിളംബര ഘോഷയാത്ര നടക്കും. എല്ലാ ദിവസവും രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, 5.30 ന് നടതുറക്കൽ, നിർമ്മാല്യദർശനം, അഭിഷേകം, 5.45 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, എട്ടിന് വിശേഷാൽ പൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ, അന്നദാനം എന്നിവ നടക്കും. 20ന് രാവിലെ പതിവ് പൂജകൾ, ഒമ്പതിന് പഞ്ചകലശം, ഉച്ചപൂജ, പ്രസാദ ഊട്ട്, 3.45നും നാലിനും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ അജി അനിരുദ്ധൻ തന്ത്രികളുടെയും അഭിനേഷ് ശാന്തികളുടെയും മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, 5.30ന് ശ്രീബലി. 21ന് രാവിലെ പതിവ് പൂജകൾ, രാത്രി 7.30 ന് പ്രാദേശിക കലാകാരന്മാരുടെ പാട്ടരങ്ങ്, 22ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് നാലിന് വിളക്കുപൂജ, 7.30 മുതൽ കുട്ടികളുടെ കലാപരിപാടികൾ. 23ന് രാവിലെ പതിവ് പൂജകൾ, 10ന് ഭഗവാന്റെ തിരുമുന്നിൽ അംശം അർപ്പിക്കൽ. 24 ന് രാവിലെ പതിവ് പൂജകൾ, 11ന് ഉച്ചപൂജ, മഹാപ്രസാദ ഊട്ട്, 3.30ന് നടതുറപ്പ്, വലിയകാണിക്ക, ശ്രീബലി, 4.30ന് പകൽപ്പൂര ഘോഷയാത്ര, രാത്രി 9.30 ന് ഗാനമേള.