പീരുമേട് : പാംപുസ്തകങ്ങളിൽ നിന്നും ക്ലാസ് മുറികളിൽ നിന്നുള്ള അറിവു മാത്രമല്ല അതിനും അപ്പുറത്ത് പലതും കണ്ടും കേട്ടും പഠിക്കാൻ കരടിക്കുഴി പഞ്ചായത്ത് എൽ പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി
പാഠപുസ്തകങ്ങളിൽ നിന്ന് വായിച്ചു മാത്രം അറിഞ്ഞ പൊതു സ്ഥാപനങ്ങളെയും സർക്കാർ ഓഫീസുകളെയുംകാണാനും ഓരോ സ്ഥാപനങ്ങളിലും നടക്കുന്ന പ്രവർത്തനങ്ങൾ മനസിലാക്കാനും, അവിടെ നിന്നും ലഭിക്കുന്ന സേവനങ്ങളെയും, അറിവുകളെയും കുറിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചറിയുകയും ചെയ്തത് കുട്ടികൾക്ക് പുത്തൻ അനുഭവമായി. ഫയർഫോഴ്‌സ്, പീരുമേട് പോസ്റ്റ് ഓഫീസ്, താലൂക്ക് ഓഫീസ്, ആർ.റ്റി. ഒ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, എസ്.സി. ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, ട്രഷറി , പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, ഫയർ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളാണ് കുട്ടികൾ സന്ദർശിച്ചത്. കുട്ടികളെ മധുരപലഹാരങ്ങൾ നൽകിയാണ് ഒരോ ഓഫീസുകളും സ്വീകരിച്ചത്കരടിക്കുഴി സ്‌കൂൾ എച്ച്.എം ഷൈലജ എം ഐ , തോമസ് സെബാസ്റ്റ്യൻ, അദ്ധ്യാപകരായ റിൻസി, ശുഭശ്രീ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.