mahesh

ഇടവെട്ടി:തൊടുപുഴ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഇടവെട്ടി എൻ.എസ്.എസ്.കരയോഗം ഹാളിൽ നിയമബോധവത്കരണ സെമിനാർ നടത്തി. തൊടുപുഴ സി.ഐ മഹേഷ്‌കുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ്.സി, എസ്.റ്റി ജാഗ്രതാ സമിതിയംഗം പ്രകാശ് തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. പൊലീസ് പി.ആർ.ഒ. ആർ. അനിൽകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ജിനേഷ്, ജയേഷ് എന്നിവർ ബോധവത്കരണ ക്ലാസ്സുകൾ നയിച്ചു. എസ്.സി, എസ്.റ്റി ജാഗ്രതാ സമിതിയംഗങ്ങളായ സുരേഷ് കണ്ണൻ, എം.കെ.പരമേശ്വരൻ, എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ് എം.കെ.നാരായണമേനോൻ, എസ്.സി പ്രമോട്ടർ മിനി ജോബി എന്നിവർ പ്രസംഗിച്ചു.