തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബും തൊടുപുഴ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി മാധ്ദ്ധ്യമപ്രവർത്തകർക്കായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ക്യാമ്പിൽ ഡോ.ഡി.അജയ് പരിശോധനകൾക്ക് നേതൃത്വം നൽകി. അഹല്യ ഫൗണ്ടേഷൻ ഐ കെയർ ഹോസ്പിറ്റൽ പി.ആർഒ ജേക്കബ് സാജ് പുളിമൂട്ടിൽ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോജൻ സ്വരാജ്, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, ട്രഷറർ വിൽസൺ കളരിക്കൽ, വൈസ് പ്രസിഡന്റ് കെ.എം.ബിലീന, ജോയിന്റ് സെക്രട്ടറി പി.കെ.ലത്തീഫ്, കമ്മിറ്റിയംഗങ്ങളായ അനൂപ് ഒ.ആർ, എം.എൻ.സുരേഷ്, ഹാരിസ് മുഹമ്മദ്,വിനോദ് കണ്ണോളിൽ തുടങ്ങിയവർ നേതൃത്വം നൽകി. മാദ്ധ്യമ പ്രവർത്തകരായ 40ഓളം പേർ പരിശോധനകൾക്ക് വിധേയമായി. വിദഗ്ദ്ധപരിശോധനയും ചികിൽസയും ആവശ്യമുള്ളവർക്ക് ഇതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.