joice
മൂന്നാറിൽ നടന്ന ദേവികുളം നിയോജക മണ്ഡലം കൺവെൻഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്ജിനെ വേദിയിലേക്ക് സ്വീകരിക്കുന്നു*

മൂന്നാർ: ധീരരക്തസാക്ഷി അഭിമന്യുവിന്റെ വീട് സന്ദർശിച്ചാണ് വട്ടവടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ് പര്യടനം ആരംഭിച്ചത്. അഭിമന്യുവിന്റെ അമ്മ ഭൂപതിയോടും അച്ഛൻ മനോഹരനോടും ജ്യേഷ്ഠൻ പരിജിത്തിനോടും അദ്ദേഹം വിശേഷങ്ങൾ തിരക്കി. അഭിമന്യുവിന്റെ പിതാവ് മനോഹരൻ വീണ് പരുക്ക് പറ്റിയതിനാൽ വിശ്രമത്തിലാണ്. വിജയാശംസകൾ നേർന്നാണ് അഭിമന്യുവിന്റെ കുടുംബം സ്ഥാനാർത്ഥിയെ യാത്രയാക്കിയത്. . ജോയ്‌സ് ജോർജിനൊപ്പം എ. രാജ എം.എൽ.എയുമുണ്ടായിരുന്നു.
വട്ടവടയിൽ ജനങ്ങൾ ആചാര പ്രചാരം ആരതി ഉഴിഞ്ഞാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. ഓരോ ലയങ്ങളിലെയും അംഗങ്ങളെയും പരിചിതനായ സ്ഥാനാർഥി പേരെടുത്തുവിളിച്ചാണ് സംസാരിച്ചത്. ലയങ്ങളിലേക്ക് ക്ഷണിച്ച തൊഴിലാളികളുടെ ക്ഷണം സ്വീകരിച്ച് ലയങ്ങളിൽ സന്ദർശനം നടത്തിയാണ് സ്ഥാനാർഥി മടങ്ങിയത്. വൃദ്ധമാതാവ് പളനിയമ്മ മുൻ എം.പി ജോയ്‌സ് ജോർജ്ജിനൊപ്പം ഫോട്ടോയെടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കുടുംബാംഗങ്ങളോടൊപ്പവും സ്ഥാനാർഥി ചിത്രമെടുത്തു.
കോവിലൂരിലും, വട്ടവടയിലും ഊഷ്മളമായ സ്വീകരണമാണ് പൊതുജനങ്ങൾ സ്ഥാനാർഥിക്ക് നൽകിയത്. 'ഉങ്കൾ എൻ ഊരുകാരൻ' എന്ന പറഞ്ഞ് കുടുംബാംഗത്തെ പോലെ സ്ഥാനാർഥിയെ സ്വീകരിച്ച തൊഴിലാളികൾ ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും അദ്ദേഹത്തെ ക്ഷണിച്ചു. തുടർന്ന് മൂന്നാറിലെത്തിയ സ്ഥാനാർത്ഥി മുൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സി.എ. കുര്യന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് അഭിവാദ്യം അർപ്പിച്ചു.

ജോയ്‌സ് ജോർജ്ജ്

ഇന്ന് ഇടുക്കിയിൽ.


ചെറതോണി: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്ജ് ഇന്ന് ഇടുക്കി അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7 ന് മരിയാപുരം കുതിരക്കല്ലിൽ നിന്ന് പര്യടനത്തിന് തുടക്കമാകും.