മൂന്നാർ: . ഇനിയൊരു തവണ കൂടി ബിജെപി അധികാരത്തിൽ എത്തിയാൽ രാജ്യത്തെ പാർലമെന്ററി സംവിധാനം ഇല്ലാതാകുമെന്ന് സിപി. എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ പറഞ്ഞു. എൽ.ഡിഎഫ് ദേവികുളം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മൂന്നാറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും.
ഇന്ത്യൻ പാർലമെന്ററി സംവിധാനം സംരക്ഷിക്കാൻ ബിജെപിയിതര സർക്കാർ അധികാരത്തിൽ വരണമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജ് പറഞ്ഞു. മതേതരത്വം ഭരണഘടനയും ജനാധിപത്യവും നിലനിൽക്കാൻ പൊരുതാൻ തയ്യാറാകുന്ന ഇടതുപക്ഷ എംപിമാർ കൂടുതലായും ഡെൽഹിയിലുണ്ടാകണം. സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനം തിരുത്തിക്കാൻ ശക്തമാർന്ന ഇടതുപക്ഷ സാന്നിധ്യമാണ് ഡെൽഹിയിലേക്ക് എത്തേണ്ടത്. പി. പളനിവേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ, എം.എം. മണി എം.എൽഎ, എസ്. സതീഷ്, എ. രാജ എംഎൽഎ, കെ.വി. ശശി, എസ്. രാജേന്ദ്രൻ, സിബി മൂലേപ്പറമ്പിൽ, കോയ അമ്പാട്ട് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.