കുമളി: ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളാരംകുന്ന് സ്വപ്നാ
ജംഗ്ഷനിൽ കുന്നുംപുറത്ത് ആന്റണി (മോൻ -65) യാണ് വീടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഒറ്റക്ക് താമസിച്ചിരുന്ന ആന്റണി സ്ഥലം പാട്ടത്തിന് നൽകിയിരുന്നു. സ്ഥലം പാട്ടത്തിനെടുത്തവർ വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. ജഡം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.