കുമളി : റോസാ പൂക്കണ്ടത്തിനു സമീപം കത്തിക്കരിഞ്ഞ തമിഴ്‌നാട് വനമേഖലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം അകലക്കുന്നം കരിമ്പനിയിൽ പുളിക്കാ മുഴിയിൽ ബേബി ആന്റണിയുടെതാണ് മുതദ്ദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഈ മാസം 15 നാണ് തമിഴ്‌നാട് വനമേഖലയിൽ മൃതദേഹം കാണപ്പെട്ടത്. തമിഴ്‌നാട് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പൊൻകുന്നത്ത് നിന്ന് കുമളിയിലേക്ക് യാത്ര ചെയ്ത ബസിന്റെ ടിക്കറ്റ് ലഭിച്ചിരുന്നതിനാൽ മരിച്ചയാൾ മലയാളിയായിരിക്കാമെന്ന നിഗമനത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ബേബിയെ കാണാതായത് സംബന്ധിച്ച് കഴിഞ്ഞ എട്ടിന് പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്നലെ ബന്ധുക്കൾ തേനി മെഡിക്കൽ കോളേജിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഭാര്യ: സൂസമ്മ