perumpillichira

തൊടുപുഴ: എസ് എൻ ഡി പി യോഗം പെരുമ്പിള്ളിച്ചിറ ശാഖ വാർഷിക പൊതുയോഗം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം കെ .കെ മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ കൺവീനർ പി ടി ഷിബു ഉദ്ഘാടനം ചെയ്തു.യൂണിയൻ അഡ് മിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സ്മിത ഉല്ലാസ് സംഘടന സന്ദേശം നൽകി.ശാഖ സെക്രട്ടറി കെ.കെ ഷാജി വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും, ബഡ്ജറ്റും അവതരിപ്പിച്ചു. ശാഖാ കമ്മറ്റിയംഗം ബിജു നന്ദനത്തിൽ , വനിത സംഘം പ്രസിഡന്റ് ശോഭന രാജൻ, വനിത സംഘം സെക്രട്ടറി സജിത ബിനോയി എന്നിവർ പ്രസംഗിച്ചു.ശാഖ പ്രസിഡന്റ് സോമൻ അറയ്ക്കൽ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് ബിനു രാമൻ നന്ദിയും പറഞ്ഞു.