ചീനിക്കുഴി :ഉടുമ്പന്നൂരിൽ നിന്ന് മങ്കുഴിവഴി മഞ്ചി ക്കല്ലിന് പോകുന്ന റോഡരികിലെ റബ്ബർ മരങ്ങൾ വെ ട്ടിനീക്കി കാടു പടർന്നു കിടന്നതോട്ടത്തിൽ തീ പടർന്നു. നടുക്കുടിയിൽ ബിജോയുടെ ഉടമസ്ഥതയിൽ ഉള്ള ഭൂമി അർബൻ ബാങ്ക് ജപ്തി ചെയ്തിട്ടിരുന്നസ്ഥലത്താണ് തീ പടർന്നത്.ഞായറാഴ്ച പകൽ പത്തി നാണ് തീ പിടുത്തം.പഞ്ചായത്തംഗം ജോൺസന്റെ നേതൃത്വത്തി നാട്ടുകാർ തീയണ യ്ക്കാനുള്ള നടപടികൾ തുടങ്ങി. തൊടുപുഴയിൽ നിന്നെത്തിയ അഗ്‌നി രക്ഷാ സേനയും ചേ ർ ന്ന് 11.30തോടെ തീയണച്ചു. ഇതിനാൽ സമീപ ത്തെ റബ്ബർ തോട്ടങ്ങളിലേയ്ക്കും വീടിന് അടുത്തേയ്ക്കും തീ പടർന്നില്ല.
വണ്ണപ്പുറം :. ഞായറാഴ്ച്ച വൈ കട്ടോടെ പടർന്ന തീയിൽ കോട്ടപ്പറയും പടിക്കകവും കത്തിയമർന്നു.പ്രദേശമാകെ പടർന്നു. വന മേഖല യിൽ ആണ് തീ പടർ ന്നത് ഏക്കർ കണക്കിന് പുൽമേടും വനവും കത്തി നശിച്ചു. വനം വകുപ്പ് ഫായർ വാച്ചർ മാരെ നിയമിച്ചിട്ടുണ്ടെ ങ്കിലും തീ തടയുന്നതിൽ വനം വകുപ്പ് പരാജയം ആണെന്ന് നാട്ടുകാർ ആരോപിച്ചു.