ഇടുക്കി: സർക്കാർ എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ അസി. പ്രൊഫസർ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ എംടെക് അല്ലെങ്കിൽ എം.ഇ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്.ഡിയും മുൻപരിചയവും അഭികാമ്യം. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം നാളെ രാവിലെ 11ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862233250.