പീരുമേട്.. ആകാശത്ത് സാഹസികമായിവർണ്ണ വിസ്മയങ്ങൾ തീർത്ത് വാഗമണ്ണിൽ നടന്ന പാരാഗ്ലൈഡിംഗ്കാണാൻ പതിനായിരങ്ങൾ ഒഴുകിയെത്തി. ആകാശ വിസ്മയം തീർത്തും വാഗമൺ പാരാഗ്ലൈഡി കാണാനായി അഡ്വഞ്ചർ പാർക്കിൽ സ്വദേശത്ത്നിന്നുവിദേശത്തുനിന്നും സാഹസിക വിനോദ സഞ്ചാരികൾ എത്തിയിരുന്നു. . വർഷങ്ങളായി പാരാഗ്ലൈഡിംഗ് നടക്കുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് മത്സര ഇനമായി സംഘടിപ്പിച്ചത്. സ്‌പോട്ടിൽ ലാൻഡിംഗ് സ്‌പോട്ട് വിഭാഗത്തിൽ 75 പൈലറ്റുമാർ മത്സരിച്ചിരുന്നു.