പുറപ്പുഴ:പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവംഇന്ന് മുതൽ 24 വരെ ആഘോഷിക്കുന്നു.എല്ലാ ദിവസവും രാവിലെ 5.30 ന് അഭിഷേകം, 6 ന് അഷ്ടദ്രവ്യഗണപതിഹോമം, 6.30 ന് വിശേഷാൽപൂജകൾ, 7.30 ന് എതൃത്വ പൂജ, 10.30 ന് ഉച്ചപൂജ, വൈകിട്ട് 7 ന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്, കളമെഴുത്തും പാട്ടും.
21 ന് രാവിലെ 10.30ന് നാരായണീയ പാരായണം, 11 ന് ആയില്യപൂജ വിശേഷാൽ സർപ്പപൂജ, 12.30 ന് പ്രസാദ ഊട്ട്. വൈകിട്ട് 7.30 ന് അരങ്ങിൽ നൃത്തനൃത്യങ്ങൾ, 9.15 ന് തിരുവാതിരകളി, 9.45 ന് കൈ കൊട്ടിക്കളി, 10ന് ഭജന 11.30 ന് മുടിയേറ്റ്. 22 ന് രാവിലെ 7.30 ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകുന്നേരം 4 ന് കാഴ്ചശ്രീബലി, 7.30 ന് അരങ്ങിൽ നൃത്തനൃത്യങ്ങൾ 9.30 ന് തിരുവാതിരകളി, 11 മുതൽ കൈകൊട്ടിക്കളി, 12 മുതൽ മുടിയേറ്റ്.
23 ന് രാവിലെ 7.30 നു ശ്രീബലി എഴുന്നള്ളിപ്പ്, 8.15 ന് തറവട്ടം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, 8.4 ന് കുംഭകുടം നിറ, 9 ന് പഞ്ചവാദ്യത്തിന്റേയും, ചെണ്ടമേളത്തിന്റെയും, നാദസ്വരത്തിന്റേയും, ശിങ്കാരിമേളത്തിന്റേയും, ദേവനൃത്തത്തിന്റെയും, ആട്ടക്കാവിയേയും, കൊട്ടക്കാവടിയേയും, കരയാട്ടത്തിന്റേയും അകമ്പടിയോടെ കുംഭകുടം താലപ്പൊടി ഘോഷയാത്ര,
11ന് കുംഭകടം അഭിഷേകം, 12ന് ഉച്ചപൂജ, 12.30 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, 7.ന് മൂവേലിൽ ക്ഷേത്രത്തിൽ നിന്നും പൂരം എതിരേല്പ്, 7.30 മുതൽ പുറപ്പുഴ ജംഗ്ഷനിൽ എതിരേല്പ് വിളക്ക് പഞ്ചവാദ്യം, 8.30 ന് ക്ഷേത്രത്തിൽ 51 ൽ പരം കലാകാരൻമാർ പങ്കെടുക്കുന്ന പാണ്ടിമേളം, അരങ്ങിൽ 7.30 ന് നൃത്തനൃത്യങ്ങൾ, 11.30 ന് ബാലെ, 2 ന് മുടിയേറ്റ്.
24 ന് വൈകിട്ട് 7.30ന് തിരുവാതിരകളി, 8 ന് ഗാനമേള, 11.30 ന് മുടിയേറ്റ്, 2 ന് ഗരുഡൻ തൂക്കം.