തൊടുപുഴ: തോട്ടിലും കൃഷി സ്ഥലത്തും പതിവായി കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. കോലാനി പാറക്കടവ് ഭാഗത്തെ ആൾത്താമസമില്ലാത്ത പ്രദേശത്താണ് രാത്രിയിലെത്തി മാലിന്യം തള്ളുന്നത്. അടുത്തിടെ മൂന്ന് തവണയാണ് ഒരേ സ്ഥലത്ത് മാലിന്യം തള്ളിയത്. പൊലീസിലും നഗരസഭയിലും പരാതി നൽകിയിട്ടുണ്ടെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. സമീപത്തെങ്ങും വീടോ ആൾത്താമസമോ ഇല്ലാത്തതിനാൽ ആളെ കണ്ടെത്താനാകുന്നില്ല. പ്രദേശത്ത് നാട്ടുകാർ ക്യാമറ സ്ഥാപിക്കാനൊരുങ്ങുകയാണ്.