 
തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവുത്സവം 2024 ന്റെ നോട്ടീസ് ബുക്ക്‌ലെറ്റ് പ്രകാശനകർമ്മം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് തൊടുപുഴ തഹസിൽദാർ എ.എസ്. ബിജിമോൾക്ക് നൽകി പ്രകാശനകർമ്മം നിർവഹിച്ചു. രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവം നാടിന്റെ ഉത്സവമാണെന്നും അത് തൊടുപുഴയിലെ ജനങ്ങൾ ഏറ്റെടുത്തുവെന്നും മുനിസിപ്പൽചെയർമാൻ പറഞ്ഞു. ഉത്സവം വൻവിജയമാക്കി തീർക്കുവാൻ മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു. ക്ഷേത്രോപദേശസമിതി അംഗങ്ങളായ കെ.ആർ. വേണു, വി. വിജയകുമാർ, അഡ്വ. ശ്രീവിദ്യാ രാജേഷ്, മാതൃസമിതി കൺവീനർ മൃദുല വിശ്വംഭരൻ, വില്ലേജ് ഓഫീസർമാരായ മനുപ്രസാദ് എം.കെ, ഡി. സുധർമ്മ കുമാരി, എം.ആർ. ശ്രീകാന്ത്, ജി. സുനീഷ് എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം മാനേജർ ബി. ഇന്ദിര സ്വാഗതവും ഉപദേശകസമിതി അംഗം സി.സി. കൃഷ്ണൻ കൃതജ്ഞതയും പറഞ്ഞു.