തൊടുപുഴ: പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യുവ യൂത്ത് അസംബ്ലിക്ക് തുടക്കമായി. മതേതരത്വ ജനാധ്യപത്യ ഇന്ത്യക്ക് നമ്മുക്ക് കാവൽ നിൽക്കാം എന്ന മുദ്രാവാക്യമുയർത്തിയാണ് യുവ യൂത്ത് അസംബ്ലികൾ സംഘടിപ്പിച്ചിട്ടുള്ളത്. നിയോജകമണ്ഡലംതല ഉദ്ഘാടനം തൊടുപുഴ വെസ്റ്റ് മണ്ഡലത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് നിർവ്വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് റഹ്മാൻ ഷാജി ചുമതലയേൽക്കുകയും ചെയ്തു. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിബിൻ അഗസ്റ്റിൻ, അഡ്വ. സി.എസ് വിഷ്ണു ദേവ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ രാജേഷ് ബാബു, എം.എച്ച് സജീവ്,എന്നിവർ യുവ യൂത്ത് അസംബ്ലിക്ക് നേതൃത്വം നൽകി.