അടിമാലി: എസ്.എൻ.ഡി.പി.യോഗം അടിമാലി യൂണിയന്റെ ആഭിമുഖ്യത്തിൽ യുവതി-യുവാക്കൾക്കായി നടത്തുന്ന 69-ാമത് വിവാഹപൂർവ്വകൗൺസിലിംഗ് 23,24 തീയതികളിൽ അടിമാലി യൂണിയൻ ആഡിറ്റോറിയത്തിൽ നടത്തുമെന്ന് യൂണിയൻ കൺവീനർ സജി പറമ്പത്ത് അറിയിച്ചു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവാഹപൂർവ്വ കൗൺസിലിംഗിൽ ബിജു പുളിക്കലേടത്ത്, കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.ശരത്ത്, രാജേഷ് പൊൻമല തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.23ന് രാവിലെ 9.30 ന് യൂണിയൻ കൺവീനർ സജി പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ജോയിന്റ് കൺവീനർ കെ.എസ്.ലതീഷ്‌കുമാർ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ എം.ബി. ശ്രീകുമാർ, സുരേഷ് കോട്ടയ്ക്കകത്ത് തുടങ്ങിയവർ പങ്കെടുക്കും.