shinu

അടിമാലി: രണ്ട്മാസം മുമ്പ് ബാറിനുള്ളിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പനംകുട്ടി പുതുവേൽപുത്തൻവീട്ടിൽ സുനിൽ (38) നെ കുത്തി പരുക്കേൽപ്പിച്ച അടിമാലി അമ്പലപ്പടി മേനോത്ത് ഉണ്ണി എന്ന് വിളിയ്ക്കുന്ന ഷിനു (33)വിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 19ന് രാത്രി 9 മണിയോടെ അടിമാലിയിലെ ബാറിലായിരുന്നു സംഭവം. ഇരുവരും മദ്യപിക്കുന്നതിനിടെ ഷിനു, സുനിലിന്റെ ദേഹത്ത് മുട്ടിയതിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ കൗണ്ടറിൽ നിന്ന് ചില്ല് ഗ്ലാസ്സെടുത്ത് പൊട്ടിച്ച ശേഷം സുനിലിന്റെ കഴുത്തിൽ കുത്തിയതായാണ് കേസ്.സംഭവത്തെത്തുടർന്ന് ഷിനു ഓടി രക്ഷപ്പെട്ട് ഒളിവിൽ പോയിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.