mankulamjoice
മാങ്കുളം സമര പന്തലിൽ ജോയിസ് ജോർജ് എത്തിയപ്പോൾ

അടിമാലി. മാങ്കുളം നിവാസികളുടെ അതി ജീവനത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി മാങ്കുളം ഡി എഫ് ഒ ഓഫീസിനു മുന്നിൽ 10 ദിവസമായി നടക്കുന്ന സമരത്തിന്റെ പന്തലിൽ ജോയ്‌സ് ജോർജ് സന്ദർശിച്ചു.പെരുമ്പൻകുത്ത് പവലിയനുമായി ബന്ധപ്പെട്ട് മാങ്കുളത്തെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജന പ്രതിനിധികളെ മർദിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും,വന്യ ജീവി ആക്രമണം തടയണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മാങ്കുളം ജനകീയ സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടക്കുന്നത്.