nda
തൊടുപുഴയിൽ ചേർന്ന ബി.ജെ.പി ഇടുക്കി പാർലമെന്റ് കോർ കമ്മറ്റി യോഗം

തൊടുപുഴ: ആശയത്തെ ആശയം കൊണ്ട് നേരിടാനുള്ള ത്രാണി നഷ്ടപ്പെട്ടപ്പോഴെല്ലാം ആയുധം കൈയിലെടുക്കുന്ന കമ്മ്യൂണിസ്റ്റ് ധാർഷ്ട്യത്തിന്റെ പ്രകടനമാണ് ഞായറാഴ്ച കട്ടപ്പനയിൽ ചാനലിന്റെ ഇലക്ഷൻ സംവാദത്തിനിടെ നടന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പരിപാടി അലങ്കോലപ്പെടുത്തുകയും ടെലിവിഷൻ അവതാരകനെയും ചർച്ചാ പാനലിൽ ഉള്ളവരെയും അക്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി മദ്ധ്യ മേഖലാ പ്രസിഡന്റ് എൻ. ഹരി ഉദ്ഘാടനം ചെയ്തു. എൽ. പത്മകുമാർ, സി. സന്തോഷ്‌കുമാർ, രതീഷ് വരകുമല, വി.എൻ. സുരേഷ്, പിഎ. വേലുക്കുട്ടൻ, ശ്രീനഗരി രാജൻ, പി.പി. സാനു, അഡ്വ. ശ്രീവിദ്യ രാജേഷ്, പി.പി. സജീവ്, എൻ.ടി. നടരാജൻ, നന്ദൻ നട്ടാശ്ശേരി, കെ.പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.