തൊടുപുഴ: എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചയ്ക്ക് രണ്ടിന് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തൊടുപുഴയിൽ വെങ്ങല്ലൂർ- കോലാനി ബൈപ്പാസ് റോഡിൽ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. മൂന്നിന് മുഴുവൻ ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്ന എൻ.ഡി.എ യോഗം നടക്കും. യോഗം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിക്കും. തൊടുപുഴയിൽ ചേർന്ന ബി.ജെ.പി- ബി.ഡി.ജെ.എസ് സംയുക്ത നേതൃയോഗമാണ് തീരുമാനം എടുത്തത്. ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബി.ജെ.പി മേഖലാ പ്രസിഡന്റ്
എൻ. ഹരി ഉദ്ഘാടനം ചെയ്തു. ഷൈൻ കൃഷ്ണൻ, കെ.എസ്. അജി, സി. സന്തോഷ് കുമാർ, വി.എൻ. സുരേഷ്, രതീഷ് വരകുമല, പി.എ. വേലുക്കുട്ടൻ, ശ്രീനഗരി രാജൻ, സന്തോഷ് തോപ്പിൽ, വിനോദ് നാരായണൻ, പി.പി. സജ്ജീവൻ, ശ്രീവിദ്യ രാജേഷ്, പി.പി. സാനു തുടങ്ങിയ നേതാക്കൾ സംസാരിച്ചു.