തൊടുപുഴ: എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ തുടക്കമായി. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരത്തിൽ വെങ്ങല്ലൂർ കോലാനി ബൈപ്പാസ് റോഡിലാണ് ഓഫീസ് തുറന്നിരിക്കുന്നത്. ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എൻ. ഹരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പാർലമെന്റ്തല എൻ.ഡി.എ യോഗവും തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ്ജ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. പത്മകുമാർ, ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ ജോൺസൻ മേലുകാവ്, കേരള കാമരാജ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് എം.എ. അലി, സോഷ്യലിസ്റ്റ് ജനതാ മേഖല കൺവീനർ പത്മകൃഷണ അയ്യർ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ബാബു കരാങ്കൽ ശിവസേനാ ജില്ലാ പ്രസിഡന്റ് സി.ജി. റജി, എൻ.ഡി.എ നേതാക്കളായ വി.എൻ. സുരേഷ്, വി.എസ്. രതീഷ്, പി.എ. വേലുക്കുട്ടൻ, പി.പി. സാനു, പി.പി. സജീവ്, ശ്രീവിദ്യ രാജേഷ്, പി. രാജൻ, വിനോദ് നാരായണൻ, സന്തോഷ് തോപ്പിൽ എന്നിവർ സംസാരിച്ചു. നൂറ് കണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
സംഗീത വിശ്വനാഥ് നാളെ തൊടുപുഴയിൽ
നാളെ സംഗീത വിശ്വനാഥ് തൊടുപുഴയിലെത്തും. തൊടുപുഴയിൽ ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.