രാജാക്കാട്: ഈ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.സി.പി. അതിന്റെ ജനകീയ ശക്തി കാണിയ്ക്കുമെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി പറഞ്ഞു. കേവലം കടലാസ് സംഘടനയായ എൻ.സി.പി. (എസ്) എൽ.ഡി.എഫ്. ന് വേണ്ടി ഈ തിരഞ്ഞെടുപ്പിൽ യാതൊരു ഗുണവും സൃഷ്ടിക്കുവാൻ കെൽപ്പുള്ള സംഘടനയല്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽ.ഡി.എഫ്. നേതൃത്വത്തിന് ബോദ്ധ്യമാകുമെന്നും ഉടുമ്പൻചോല നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഉടുമ്പൻചോല ബ്ലോക്ക് പ്രസിഡന്റ് ജയൻ രാജാക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ഷാജി തെങ്ങുംപിള്ളി മുഖ്യപ്രഭാഷണം നടത്തി. നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് . കെ. കെ. ഷംസുദ്ദീൻ, കെ. എം. പൈലി, സിയാദ് പറമ്പിൽ, ഓമന റ്റി.എ, ഷൈജു അട്ടക്കുളം, റെഫ്‌സിൻ സലീം, വിനീത് ചാക്കോ, ജീസൺ ജോയി, ജോസ് ആന്റണി, കെ.ജെ. ജോൺസൺ, പ്രകാശ് മാസ്റ്റർ, ഫിലിപ്പ് തോമസ്, എബ്രഹാം ഈറ്റക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.