പീരുമേട് : അകാലത്തിൽ ജീവൻ പൊലിഞ്ഞ നിർദ്ധന കുടുംബത്തിലെ ജീവനക്കാരന്റെ കുടുംബത്തിന് കൈത്താങ്ങായി ചെമ്മണ്ണൂർ ക്രെഡിറ്റ് ആന്റ് ഇൻവസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ വണ്ടിപ്പെരിയാർ ശാഖ സ്ഥാപനത്തിൽ 8 മാസം മാത്രം സേവനമനുഷ്ടിച്ച് നാല് മാസം മുൻപ് മരണമടഞ്ഞ ഡൈ മുക്ക് സ്വദേശി രാജാറാമിന്റെ കുടുംബത്തിനാണ് ധനസഹായതുക നൽകിയത്. വണ്ടിപ്പെരിയാർ ബ്രാഞ്ച് ഓഫീസിൽ നടന്നചടങ്ങിൽ ച സെയിൽസ് ഹെഡ് സുബി .ജി നായർ അദ്ധ്യക്ഷതവഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പൈനാടത്ത്ധനസഹായ തുകകുടുംബത്തിന് കൈമാറി. ഭാര്യയും 4 വയസ് പ്രായമുള്ള പെൺകുട്ടിയും 10 മാസം പ്രായമായ ആൺകുട്ടിയുമടങ്ങുന്നതാണ് മരണമടഞ്ഞ രാജാറാമിന്റെ കുടുംബം .ഇവർക്ക് ധനസഹായമായി മൂന്ന് ലക്ഷത്തോളംരൂപയാണ് സ്ഥാപനം നൽകിയത്.സോണൽ മാനേജർ എം എസ് രാജീവ് ,റീജിയണൽ മാനേജർ രാജേഷ് നായർ ഏരിയ മാനേജർ വർഗീസ് കുര്യൻ, ബ്രാഞ്ച് മാനേജർ ദിവ്യ സോമൻ, വേണുഗോപാൽ ആചാരി.ഷാജി കുരിശുംമൂട് എന്നിവർ പങ്കെടുത്തു.