joice
ഉടുമ്പന്നൂരിൽ പര്യടനത്തിടെ വോട്ടറെ ചേർത്തു പിടിച്ച് സന്തോഷം പങ്കുവെയ്ക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ്‌

തൊടുപുഴ: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന സ്വീകരിക്കാൻ ഒറ്റക്കെട്ടായ് നാടും നഗരവും അണിനിരന്നു. . രാവിലെ 7 ന് ഇടുക്കി മണ്ഡലത്തിലെ ഗ്രാമപ്രദേശമായ മുത്തിയുരണ്ടയാറിൽ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടർന്ന് കുളമാവ്, നാടുകാണി, കരിപ്പിലങ്ങാട്, കുരുതിക്കളം, അശോക, എകെജിപ്പടി, മൂലമറ്റം, കെഎസ്ആർടിസി, ഇലപ്പള്ളി, എടാട്, പുത്തേട്, കൂവപ്പള്ളി, ആശുപത്രിപ്പടി, കാഞ്ഞാർ, മുസ്ലിംപള്ളിക്കവല, ബാങ്ക്ജംഗ്ഷൻ, കുടയത്തൂർ, കോളപ്ര എന്നിവിടങ്ങളിൽ പര്യടനം നടത്തി തൊടുപുഴ മണ്ഡലത്തിലേക്ക് പ്രവേശിച്ചു. പൂമാലയിൽ നിന്ന് ആരംഭിച്ച് പന്നിമറ്റം, ഇളംദേശം, കലയന്താനി, ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം, പടിഞ്ഞാറേ കോടിക്കുളം എന്നീ പ്രദേശങ്ങളിലൂടെയാണ് പര്യടനം പൂർത്തിയാക്കിയത്. പര്യടനത്തിന് ശേഷം വൈകിട്ട് വട്ടമറ്റം, പാറക്കടവ്, കോലാനി, മുട്ടം, നാളിയാനി എന്നിവിടങ്ങളിൽ നടന്ന നാട്ടുകൂട്ട ചർച്ചയിലും ജോയ്സ് ജോർജ്ജ് പങ്കെടുത്തു.
ജോയ്സ് ജോർജ്ജ് ഇന്ന് വിവിധ നാട്ടുകൂട്ട ചർച്ചകളിൽ പങ്കെടുക്കും,

നാളെ ദേവികുളം മണ്ഡലത്തിൽ


ചെറുതോണി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് ബുധനാഴ്ച കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ നടക്കുന്ന വിവിധ കുടുംബ യോഗങ്ങളിൽ പങ്കെടുക്കും. നാളെ ദേവികുളം മണ്ഡലത്തിലാണ് പര്യടനം.