
തൊടുപുഴ :പൗരത്വഭേദഗതി നിയമത്തിനെതിരെ ജീവനക്കാരും അദ്ധ്യാപകരും എഫ് .എസ് .ഇ .ടി ഒ നേതൃത്വത്തിൽ മങ്ങാട്ട്കവല ബസ് സാന്റിൽ ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. മാദ്ധ്യമ പ്രവർത്തകൻ ടി .എം ഹർഷൻ ഉദ്ഘാടനം ചെയ്തു.എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു.എൻ .ജി .ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി. എം ഹാജറ, ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ,കെ എസ് ടി എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം ഷാജഹാൻ,എം ആർ അനിൽകുമാർ, എം ആർ രജനി,പി എം ഫിറോസ്, റോബിൻസൺ പി ജോസ്, എസ് സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ് സ്വാഗതവും കെ ജി ഒ എ ജില്ലാ ജോ. സെക്രട്ടറി ബിജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.