തൊടുപുഴ: എസ്.എൻ.ഡി.പി.യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ യുവതിയുവാക്കൾക്കായി നടത്തുന്ന 53മത് വിവാഹപൂർവ്വകൗൺസിലിംഗ് 23,24 തീയതികളിൽ ഓൺലൈനായി നടത്തും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവാഹപൂർവ്വ കൗൺസിലിംഗിൽ സിബി മുള്ളരിങ്ങാട്, സ്മിത ഉല്ലാസ്, ഡോ. മഞ്ജു ജോസഫ്, ഡോ. എൻ. ജെ. ബിനോയി, അഡ്വ. വിൻസെന്റ് ജോസഫ് എന്നിവർ ക്ളാസെടുക്കും.23ന് രാവിലെ 10 ന് യൂണിയൻ കൺവീനർ പി. ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. വൈദികയോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നിശാന്തി ഭദ്രദീപപ്രകാശനം നടത്തും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ കെ. കെ. മനോജ് , എ. ബി. സന്തോഷ് എന്നിവർ പ്രസംഗിക്കും. യൂണിയൻ വൈസ് ചെയർമാൻ വി. ബി. സുകുമാരൻ സ്വാഗതവും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ് നന്ദിയും പറയും.