കള്ളിപ്പാറ : കള്ളിപ്പാറ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ തിരുവുത്സവവും മുത്തപ്പൻ പൂജയും, മകംതൊഴൽ പൊങ്കാല മഹോത്സവവും ഇന്ന് മുതൽ 22 വരെ നടക്കും. ക്ഷേത്രാചാര്യൻ ശിവരാമൻ തന്ത്രികളും മേൽശാന്തി വണ്ണപ്പുറം രാജേഷ് ശാന്തിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
എല്ലാ ദിവസവും രാവിലെ 5.30 ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, അഭിഷേകം, 6 ന് മഹാഗണപതി ഹോമം, ഉഷപൂജ, പന്തീരടി പൂജ, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും.ഇന്ന് രാവിലെ പതിവ് പൂജകൾ, 8 ന് മൃത്യുഞ്ജയഹോമം, 10 ന് കലശാഭിഷേകം, ഉച്ചപൂജ, പ്രസാദ ഊട്ട്, 12.08 നും 12.30 നും മദ്ധ്യേ കൊടിമര ഘോഷയാത്ര, തുടർന്ന് പ്രസാദ ഊട്ട്, വൈകിട്ട് 4.30 ന് കൊടിയും കൊടിക്കയറും ഏറ്റുവാങ്ങൽ, 5. 20 നും 6.05 നും മദ്ധ്യേ തൃക്കൊടിയേറ്റ്, ദീപക്കാഴ്ച, 7.30 ന് തിരുമുൽക്കാഴ്ച, 7.45 ന് വിശേഷാൽ മുത്തപ്പൻ പൂജ,21 ന് രാവിലെ പതിവ് പൂജകൾ, 8 ന് കലശം, കലശപൂജ, 9 ന് പൊങ്കാല ദീപം തെളിയ്ക്കൽ, 10.30 ന് പൊങ്കാല സമർപ്പണം, തുടർന്ന് ഉച്ചപൂജ, 11 ന് പ്രസാദ ഊട്ട്, വൈകിട്ട് 7 ന് അത്താഴപൂജ, വിശേഷാൽ ആയില്യപൂജ, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ.22 ന് രാവിലെ പതിവ് പൂജകൾ, 8.30 ന് കലശപൂജ, 10 ന് കലശാഭിഷേകം, 12.05 ന് മകംതൊഴൽ, തുടർന്ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര, 6.30 ന് താലപ്പൊലി എതിരേൽപ്പ്, ദീപക്കാഴ്ച, കലശാഭിഷേകം കൊടിമരച്ചുവട്ടിൽ പറനിറയ്ക്കൽ, കൊടിയിറക്ക്, മംഗളപൂജ, തുടർന്ന് പൂമൂടൽ, 8.30 ന് ഗാനമേള.