മൂലമറ്റം: തുമ്പി ച്ചി മലയിലുണ്ടായ തീപിടിത്തത്തിൽ ഏക്കറുകണക്കിന് സ്ഥലം കത്തി നശിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 മണിയോടു കൂടിയാണ് തീപിടിത്തം ഉണ്ടായത്. തോളത്തിൽ മാണിക്യന്റെ പുരയിടത്തിലാണ് തീ പിടിച്ചത്. നാട്ടുകാർ തീ അണയ്ക്കാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് മൂലമറ്റത്ത് നിന്നുള്ള ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. മലയുടെ അടിയിൽ നിന്ന് കയറി വന്ന തീയാണ് പടർന്ന് പിടിച്ചത്.