മുട്ടം: എസ്. എൻ. ഡി. പി യോഗം മുട്ടം ശാഖാ കുടുംബസംഗമം ഞായറാഴ്ച്ച നടക്കും. രാവിലെ പത്തിന് ശ്രീനാരായണ ഗുരുദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ശാഖാ പ്രസിഡന്റ് സി. കെ. ഗോപിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കുടുംബ സംഗമം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ പി. ടി. ഷിബു മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് ചെയർമാൻ വി. ബി. സുകുമാരൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ സ്മിത ഉല്ലാസ്, കെ. കെ. മനോജ്, എ. ബി. സന്തോഷ് എന്നിവർ സന്ദശംനൽകും. യോഗത്തിൽ മുട്ടം ശാഖാംഗങ്ങളായ മുൻ യൂണിയൻ സെക്രട്ടറിമാർ, മുൻ ശാഖായോഗം പ്രസിഡന്റുമാർ, മുൻ ശാഖാ സെക്രട്ടറിമാർ, മുട്ടം സർവ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ശാഖാംഗങ്ങൾ എന്നിവരെ ആദരിക്കും.ശാഖാ സെക്രട്ടറി എം. എസ്. രവി സ്വാഗതവും വൈസ് പ്രസിഡന്റ് പി. കെ. വിജയൻ നന്ദിയും പറയും.