ഇടവെട്ടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എല്ലാ മലയാളമാസവും രണ്ടാമത്തെ വ്യാഴാഴ്ച നടക്കുന്ന സൗഖ്യാഭീഷ്ട സിദ്ധി പൂജ ഇന്ന് രാവിലെ 8 30 മുതൽ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി , മാധവൻ നമ്പൂതിരി പടിഞ്ഞാറേ മഠം എന്നിവർ പൂജയ്ക്ക് നേതൃത്വം നൽകും. പത്തുമണിയോടുകൂടി പൂജ സമാപിക്കും