തൊടുപുഴ: കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പുംനാളെ രാവിലെ 10.30 മുതൽ 12.30 വരെ കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ വെച്ച് നടത്തുന്നതാണ്. വ്യാപാരികൾ അളവുതൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞവർഷത്തെ സർട്ടിഫിക്കറ്റും മേൽവിലാസം എഴുതിയ അഞ്ച് രൂപയുടെ പോസ്റ്റ്കവർ സഹിതം ഹാജരായി മുദ്രപതിപ്പിക്കേണ്ടതാണ്. ഈ സൗകര്യം മുഴുവൻ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന്‌തൊടുപുഴ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു.