തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ ഡീകമ്മിഷൻ ചെയ്ത് വൻ ദുരന്തത്തിൽ നിന്ന് കേരള ജനതയെ രക്ഷിക്കണമെന്ന് ഡി.എഫ്.സി കോതമംഗലം രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് കരുതി ഇത് സമൂഹത്തിൽ വിസ്മരിക്കപ്പെടാൻ പാടില്ല. പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരത്തിനും സാധ്യതയുണ്ട്. ജനാധിപത്യ വ്യവസ്ഥതിയിൽ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തേണ്ട ഉത്തരവാദിത്തം തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ്, കിസാൻ സർവീസ് സൊസൈറ്റി, സേവ് ഗോഡ്‌സ് ഓൺ കൺട്രി എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അവയെ പ്രതിനിധീകരിച്ച് ടോം ജെ. കല്ലറയ്ക്കൽ, ജോസഫ് തോട്ടത്തിമ്യാലിൽ, ജോജോ ജോസഫ് പാറത്തലക്കൽ, വിൻസന്റ്, ഡിക്‌സൻ ജോർജ്, സുരേഷ് കാക്കനാട് എന്നിവർ പങ്കെടുത്തു.