തൊടുപുഴ : തൊടുപുഴയുടെ തടിവ്യാപാര രംഗത്ത് എന്നും പേരും പെരുമയും കാത്തുസൂക്ഷിച്ച് മൂന്നുതലമുറകളുടെ പുണ്യവുമായി വിജയ സോമിൽസ് 64-ാം വയസിലേക്ക് . മാംന്തളിരും പാറ എം.എസ്.നാരായണനാണ് തൊടുപുഴയിലെ ആദ്യ കാല തടിമില്ലിന് തുടക്കം കുറിച്ചത്. നല്ലയിനം തടികൾ ഉപഭോക്താക്കൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1960-ൽ മാതാ ഷോപ്പിംഗ് ആർക്കേഡിന് സമീപമാണ് മില്ല് പ്രവർത്തനം ആരംഭിച്ചത്. പിതാവിന്റെ പാത പിൻതുടർന്നാണ് മകൻ എം. എൻ. രവിയും തടിവ്യാപാര രംഗത്ത് സജീവമായത്. .അഞ്ച് വർഷത്തിന് ശേഷം തൊടുപുഴ റീവർ വ്യൂ റോഡിൽ ചാഴികാട്ട് ആശുപത്രിക്ക് സമീപത്തുള്ള വീട്ടുവളപ്പിലേക്ക് മില്ല് വിപുലികരിച്ച് മാറ്റി പ്രവർത്തനം തുടങ്ങി. മികച്ചയിനം നാടൻ തടികൾ വീടുകളിൽ നിന്നും,ഡിപ്പോകളിൽ നിന്നും വാങ്ങി ഉപഭോക്താക്കൾക്ക് ഹോൾസെയിൽ വിലക്ക് നൽകിവരുന്നു. ആഞ്ഞിലി, പ്ലാവ്, തേക്ക് ,മഹാഗണി ,മറ്റ് മരങ്ങളും ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ ലഭിക്കാൻ അവസരമൊരുക്കി.വലിയ മരങ്ങളാണ് ഇവിടെത്തെ പ്രത്യേകത. അതുകൊണ്ട് തന്നെ തടിവാങ്ങാൻ വരുന്നവർ ഏറെയാണ്. . ‌‌ഡൽഹി,കർണ്ണാടകം, തമിഴ് നാട്, ആന്ധ്ര, തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്കും കേരളത്തിൻ്റ വിവിധ ഭാഗങ്ങളിലേക്കും ഇവിടെനിന്നും തടി കയറ്റി പോകുന്നുണ്ട്. കൂടാതെ വിദേശരാജ്യങ്ങളിൽ നിന്നും നേരിട്ട് തടികൾ ഇറക്കുമതി ചെയ്ത ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നുണ്ട്. ഇത്തരം തടികൾ മറ്റുമില്ലുകളിലേക്കും നൽകിവരുന്നു. ഹോൾസെയിൽ തടി വ്യാപാരത്തോടെപ്പം തന്നെ റീട്ടെയിൽ കച്ചവടവുമുണ്ട്. ഇറക്കു മതി ചെയ്യുന്ന മരങ്ങളേക്കാൾ വിലക്കുറവിൽ നാടൻ മരങ്ങളും നൽകുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തൊഴിലാളികളുടെ എണ്ണം കുറച്ച് കാര്യക്ഷമതയോടെയാണ് പ്രവർത്തനം നടത്തുന്നത്. തടിപിടിക്കുന്നതിന് നേരത്തെ ആനകളെയാണ് ഉപയേഗിച്ചിരുന്നത്. ഇപ്പോൾ പൂർണ്ണമായി യന്ത്രങ്ങളുടെ സഹായത്തോടെയാണ് ചെയ്യുന്നത്. തടികൾ അട്ടിവെയ്ക്കുന്നതും, അറുത്ത് ഉരുപ്പടികൾ അക്കുന്നതുവരെ ആധുനിക രീതിയാണ് അവലംബിക്കുന്നത്. ഇതിലൂടെ സമയലാഭവും കൃത്യതയും ഉറപ്പുവരുത്തുന്നു. എണ്ണവ്യാപാരം, കോൾഡ് സ്റ്റോറേജ്, റബ്ബർ പൊടിക്കുന്ന വ്യവസായവും ,ഫർണിച്ചർ യൂണിറ്റും ആരംഭിച്ചിരുന്നു.രവി ചേട്ടൻ മില്ലിൻെറ് പൂർണ്ണ ചുമതല ഏറ്റെടുത്തശേഷം അധുനിത രീതിയിൽ സജ്ജികരിച്ചു. തൊടുപുഴ വുഡ് ലാൻസ് ഹോട്ടൽ, എം.എൻ.ആർ എഞ്ചിനിയറിംഗ്, ഫിഷിംഗ് ബോട്ടുകൾ, വിജയബ്രിഡ്സ് , ഉളുപ്പുണിയിലെ വൂ‌ഡ് ലാൻസ് കാസ തുടങ്ങിയ പ്രസ്ഥാനങ്ങളും തുടങ്ങി. ഇതിനോടെപ്പം കാർഷിക മേഖലയിലേക്കും കടന്നു. കർണ്ണാടകത്തിവുലും, തമിഴ് നാട്ടിലും കൃഷികൾ ആരംഭിച്ചു. തെങ്ങ്,കൗങ്ങ്, റബ്ബർ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. 48വർഷത്തോളം പ്രസ്ഥാനങ്ങളേ നയിച്ച് രവി ചേട്ടൻ 2019 ഡിസംബർ7ന് മരണമടഞ്ഞു. തുടർന്ന് മകൻ പ്രിജീഷ് രവി സാരഥ്യം ഏറ്റെടുത്തു. ഓൺ ലൈൻ ഹോംഡെക്കേർ ഐറ്റംസ്, വു‌‌‌ഡൻപെൻ മേഖലയിലേക്കും ,ടൂറിസം മേഖലയുടെ ഭാഗമായി വാഗമണ്ണിലെ വുഡ് ലാൻ് കാസ ,അനോക്കറെസ്റ്റോറൻ് എന്നി പ്രസ്ഥാനങ്ങൾക്കും തുടക്കം കുറിച്ചു. പ്രിജീഷ് രവി മർച്ചന്റ് യൂത്ത് വിംഗ് തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ജില്ലാ സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചുവരുന്നു.