
തൊടുപുഴ : നഗരസഭയിലെ എല്ലാ വാർഡുകളിലും മഴക്കാല പൂർവ്വ ശുചീകരണം യന്ത്ര സഹായത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. വടക്കുംമുറി ഭാഗത്ത് നിന്നാണ് വൃത്തിയാക്കൽ തുടങ്ങിയത്, തുടർന്ന് നഗരത്തിലെ പ്രധാന ഓടകളും നീർച്ചാലുകളും വൃത്തിയാക്കും.കൊതുക്,ഈച്ച തുടങ്ങിയ രോഗ വ്യാപന സ്വഭാവമുള്ള പ്രാണികളുടെ പ്രജനന സ്രോതസ്സുകൾ ഇല്ലാതാക്കുകയും നേർച്ചാലുകളും കൈത്തോടുകളും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാനും കഴിയും. ഓടകളിലേക്കും നീർച്ചാലുകളിലേക്കും ജലസ്രോതസ്സുകളിലേക്കും അനധികൃതമായി പിവിസി പൈപ്പ് സ്ഥാപിച്ച് മലിനജലം ഒഴുക്കിവിടുന്നവർ അടിയന്തരമായി ടി പൈപ്പുകൾ വിച്ഛേദിച്ച് മലിനജലം സംസ്‌കരിക്കുന്നതിന് സ്വന്തം ഉത്തരവാദിത്വത്തിൽ സംവിധാനങ്ങൾ ചെയ്യേണ്ടതും നീർച്ചാലുകൾ/ ഓടകൾ വൃത്തിയാക്കുന്ന സമയത്ത് സ്ഥാപനങ്ങളിൽ നിന്നും മലിനജലം ഓടയിലേക്ക് ഒഴുക്കുന്ന പൈപ്പുകൾ തൽസമയം തന്നെ വിച്ഛേദിക്കുകയും സ്ഥാപനങ്ങൾക്ക് ഭീമമായ പിഴയും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ അറിയിച്ചു.