തൊടുപുഴ: ഈ വർഷത്തെ ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി തൊടുപുഴ ന്യൂമാൻ കോളേജിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. നെഹ്രു യുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബ്ബ് എന്നിവ ചേർന്ന് കോളേജിലെ നാഷണൽ സർവ്വീസ് സ്‌കീമുമായി സഹകരിച്ചാണ് മത്സരങ്ങൾ നടത്തിയത്. കോളേജ് വൈസ് പ്രിൻസിപ്പൾ ഡോ. സാജു എബ്രഹാം മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെമിസ്ട്രി വിഭാഗം അസി. പ്രൊഫസർ ഡോ.അനു മേരി ജോസഫ് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. മത്സരത്തിൽ മെറിൻ ആന്റണി, ഓസ്റ്റിൻ ജോസ്, മണികണ്ഠൻ വി.എം. എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇടുക്കി സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻ കൺസർവേറ്റർ പി.കെ. വിപിൻ ദാസ് വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ നോയൽ റോസ് സ്വാഗതവും ഗോകുൽ സുനിൽ നന്ദിയും പറഞ്ഞു.