deen

ഉടുമ്പൻചോല : ഉടുമ്പൻചോല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് മണ്ഡലം തല കൺവെൻഷനുകൾക്കും തുടക്കം കുറിച്ചു. ഉടുമ്പൻചോല, സേനാപതി, നെടുങ്കണ്ടം, ശാന്തമ്പാറ, രാജകുമാരി, രാജാക്കാട് എന്നീ പഞ്ചായത്തുകളിലൂടെയായിരുന്നു ഇന്നത്തെ പര്യടനം. രാവിലെ ഉടുമ്പൻചോല പഞ്ചായത്തിലെ ഉടുമ്പൻചോല, മൈലാടുംപാറ, കല്ലുപ്പാലം എന്നിവിടങ്ങളിൽ സ്‌കൂളുകൾ, പള്ളികൾ, മഠങ്ങൾ എന്നിവ സന്ദർശിച്ചായിരുന്നു ഇന്നലത്തെ പ്രചാരണ പരിപാടികൾക്ക് യു.ഡി.എഫ് സ്ഥാനാർത്ഥി തുടക്കമിട്ടത്. ചെമ്മണ്ണാർ, വട്ടപ്പാറ, സ്‌നേഹപുരം, സേനാപതി, ശാന്തമ്പാറ, പൂപ്പാറ, രാജകുമാരി, രാജകുമാരി നോർത്ത്, ഗാന്ധിപ്പാറ, മാങ്ങാതൊട്ടി എന്നിവിടങ്ങളിലും ഡീൻ കുര്യാക്കോസ് പ്രചരണം നടത്തി.

മുരിക്കുംതൊട്ടി, നെടുംകണ്ടം എന്നിവിടങ്ങളിൽ മരണ വീടുകളും യു.ഡി.എഫ് സ്ഥാനാർത്ഥി സന്ദർശിച്ചു. വൈകിട്ട് രാജകുമാരി, രാജാക്കാട് മണ്ഡലങ്ങളിൽ നടന്ന യു.ഡി.എഫ് കൺവെൻഷനുകളിലും ഡീൻ കുര്യാക്കോസ് പങ്കെടുത്തു. കടകളിലും വിവിധ സ്ഥാപനങ്ങളിലും ജനങ്ങളെ നേരിൽ കണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രചരണം പൂർത്തിയാക്കിയത്. ജീവനക്കാർ, ആട്ടോ തൊഴിലാളികൾ എന്നിവർ ഡീൻ കുര്യാക്കോസിനെ സ്വീകരിച്ചു.

ഇന്നത്തെ പര്യടനം

അയ്യപ്പൻകോവിൽ, ഉപ്പുതറ, വാഗമൺ, ഏലപ്പാറ പെരുവന്താനം