
കോതമംഗലം: വികസന പ്രതീക്ഷകൾ പങ്കുവെച്ച് കുട്ടമ്പുഴയുടെ ഗോത്രവീഥികളിലും പൂയംകുട്ടി ഗ്രാമീണ മേഖലയിലും ജോയ്‌സ് ജോർജ്ജിന്റെ പര്യടനം. ഉൾപ്പദേശങ്ങളുൾപ്പടെ ജീപ്പിൽ യാത്ര ചെയ്ത് ഉൾനാടൻ കുടികളിൽ വരെ ജോയ്‌സ് ജോർജ്ജ് എത്തിച്ചേർന്നു എംപി ഫണ്ട് പ്രത്യേകമായി അനുവദിച്ച കുട്ടമ്പുഴ ഗവൺമെന്റ് സ്‌കൂൾ പ്രദേശത്തും സ്ഥാനാർത്ഥി എത്തിച്ചേർന്നു. ഗോത്ര ജനവിഭാഗങ്ങളും ഗ്രാമവാസികളും ആവേശപൂർവ്വമാണ് ജോയ്‌സ് ജോർജ്ജിനെ വരവേറ്റത്. ചിലയിടങ്ങളിൽ വള്ളത്തിലായിരുന്നു യാത്ര. കൂടുതൽ ഉത്സാഹത്തോടെയാണ് കുടികളിൽ നിന്നും കുടികളിലേക്ക് സ്ഥാനാർത്ഥി നീങ്ങിയത്. രാവിലെ വടാട്ടുപാറയിലായിരുന്നു തുടക്കം. പലവൻപടി, മർത്തോമ്മസിറ്റി, സ്‌കൂൾപടി, പോസ്റ്റോഫീസ് കവല എന്നിവിടങ്ങളിലെല്ലാം സ്ഥാനാർത്ഥിയെ കാത്ത് വൻജനാവലിയാണ് ഉണ്ടായിരുന്നത്. കുട്ടമ്പുഴയിലെ ഗോത്ര ഊരുകളായ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവെച്ചപ്പാറ എന്നിവിടങ്ങളിലും സ്ഥാനാർത്ഥി ഓടിയെത്തി.
ഇന്ന് അടിമാലിയിൽ
എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്ജ് വ്യാഴാഴ്ച അടിമാലിയിൽ പര്യടനം നടത്തും. രാവിലെ 7 മുതൽ 9 വരെ ബൈസൺവാലി പഞ്ചായത്തിലും തുടർന്ന് അടിമാലി പഞ്ചായത്തിലെ ഗോത്രജനവിഭാഗ മേഖലയിലും സന്ദർശനം നടത്തും. വൈകിട്ട് 5 ന് അടിമാലി ടൗണിൽ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും.